കെഎഎസുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ സംവരണ നയം ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Journalist Siddique Kappan case, Supreme Court, KUWJ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ സംവരണ നയം ചോദ്യം ചെയ്തുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ ഐക്യമുന്നണി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്. നിലവിൽ സർക്കാർ സർവീസിലുള്ളവർക്ക്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി നിലപാട്.

എന്നാൽ, ഇരട്ടസംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Story Highlights- supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top