മുഖ്യമന്ത്രിയെ ‘സഖാവേ’ എന്ന് വിളിച്ച് വൈറലായ 3 വയസ്സുകാരി അലൈഖയുടെ വിശേഷങ്ങൾ

3 year alaikha viral

‘സഖാവേ’ എന്ന ഒറ്റ വിളികൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ കൊച്ചു മിടുക്കിയെ പരിചയപ്പെടാം. മലപ്പുറം വള്ളിക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലാണ് അലൈഖ എന്ന മൂന്ന് വയസ്സുകാരി തിക്കിനും തിരക്കിനും ഇടയിൽ ‘സഖാവേ’ എന്ന് കുഞ്ഞു ശബ്ദം കൊണ്ട് നിട്ടി വിളിച്ചത്.

മലപ്പുറം മേലേ ചേളാരിയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടയിലാണ് വേദിക്കരികിൽ നിന്ന് അമ്മയുടെ ഒക്കത്തിരുന്ന് അലൈഖ മോൾ ‘സഖാവേ, സഖാവേ’ എന്ന് നിട്ടീ വിളിച്ചത്. വിളി ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി മുഷ്ടി ചുരട്ടി അലൈഖയുടെ വിളിക്ക് ചിരിച്ചുകൊണ്ട് മറുപടി നൽകി.

തേഞ്ഞിപ്പലം മുദ്രാ കോർണറിന് സമീപമുളള പാലേരി ഹൗസിലെ ലിജീഷ്-ധന്യ ദമ്പതികളുടെ മകളാണ് അലൈഖ. ലോക്ക് ഡൗൺ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ അലൈഖ കാണാറുണ്ടായിരുന്നു. ഇതാകാം, സഖാവിനെ അടുത്തു കണ്ടപ്പോൾ മകളെ ആവേശം കൊള്ളിച്ചതെന്ന് അച്ഛൻ ലിജീഷ് പറയുന്നു.

വള്ളിക്കുന്നിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അബ്ദുൾ വഹാബിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തിയത്.

Story Highlights- 3 year old alaikha viral story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top