കുവൈറ്റിൽ നാളെ മുതൽ കർഫ്യൂ സമയത്തിൽ മാറ്റം

change in kuwait curfew time

കുവൈറ്റിൽ നാളെ മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി. വൈകീട്ട് ആറ് മണി മുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതുക്കിയ കർഫ്യൂ സമയം.

റെസ്റ്റാറൻറ്, കഫെ തുടങ്ങിയവക്ക് വൈകീട്ട് ആറ് മണി മുതൽ രാത്രി പത്ത് മണി വരെ ഡെലിവറി സർവീസിന് അനുമതി നൽകിയിട്ടുണ്ട്. വൈകീട്ട് ആറ് മണി മുതൽ എട്ട് മണി വരെ റെസിഡൻഷ്യൽ ഏരിയക്ക് ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്.

എന്നാൽ വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്ത് പോകാനോ പാടില്ല. വൈകീട്ട് അഞ്ച് മണി മുതൽ പുലർച്ചെ അഞ്ചുവരെയായിരുന്നു രാജ്യത്ത് കർഫ്യൂ. ഈ സമയമാണ് നിലവിൽ വൈകീട്ട് ആറ് മണി മുതൽ പുലർച്ചെ അഞ്ചുവരെയാക്കി മാറ്റിയിരിക്കുന്നത്.

Story Highlights- change in kuwait curfew time

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top