ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; നാല് സേനാംഗങ്ങൾക്ക് വീരമൃത്യു; 20 സൈനികർക്ക് പരുക്ക്

Chhattisgarh Maoist attack 4 defence personals killed

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം. നാല് സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. മൂന്ന് ഡിസ്റ്റിക് റിസർവ് ഗാർഡുകളും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്.

ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ് ആക്രമണമുണ്ടായത്. 27 ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ട്രൂപ്പ് സഞ്ചരിച്ച ബസ്സിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഐഇഡി ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.

സംഭവത്തിൽ 20 സൈനികർക്ക് പരുക്കേറ്റു. പത്ത് പേരുടെ നില അതീവഗുരുതരമാണ്. ആന്റി-മാവോയിസ്റ്റ് ഓപറേഷന് ശേഷം മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

Story Highlights- Chhattisgarh Maoist attack 4 defence personals killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top