Advertisement

ക്ഷേമ പരിപാടികള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു; എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളവ: മുഖ്യമന്ത്രി

March 23, 2021
Google News 1 minute Read

ക്ഷേമ പരിപാടികള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ കബളിപ്പിക്കാനല്ല. നടപ്പാക്കാനാണ്. എല്‍ഡിഎഫ് യോഗങ്ങളില്‍ വന്‍ സ്ത്രീ പങ്കാളിത്തമുണ്ട്. കെ.സി. റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ്. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും മോദിയുടെ ബിജെപിയും ഒരെ നയം സ്വീകരിക്കുന്നവരാണെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനുവേണ്ടി തെരഞ്ഞെടുപ്പില്‍ നടക്കാത്ത കാര്യങ്ങള്‍ പ്രഖ്യാപിക്കുന്ന നില എല്‍ഡിഎഫ് സ്വീകരിക്കാറില്ല. എന്താണോ പ്രഖ്യാപിക്കുന്നത്. അത് നടപ്പാക്കുന്നതാണ് എല്‍ഡിഎഫിന്റെ ചരിത്രം.

ഇന്നലെ കോണ്‍ഗ്രസ് വിട്ടത് കെപിസിസിയുടെ വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടിയാണ്. കോണ്‍ഗ്രസിലെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതയാണ് അവര്‍ വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനും മോദിയുടെ ബിജെപിക്കുമാണ് ഒരെ നയമുള്ളത്. അതിനെതിരെ രാജ്യം ഓരോ ഘട്ടത്തിലും അണിനിരന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights- cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here