രാജ്യത്ത് 24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കൊവിഡ്

രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 40,715 പോസിറ്റീവ് കേസുകളും 199 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹരിദ്വാറില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന കുംഭമേള രോഗവ്യവനം ഉയര്‍ത്തുമെന്ന ആശങ്കയില്‍ കരുതലോടെയിരിക്കാന്‍ കേന്ദ്രം ഉത്തരാഖണ്ഡ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കൊവിഡ് രോഗബാധ വ്യാപിക്കുന്നതിനാല്‍ ഗുജറാത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Story Highlights- covid; India reports 40715 new cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top