ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്; പ്രസിദ്ധ് കൃഷ്ണയ്ക്കും കൃണാൽ പാണ്ഡ്യക്കും അരങ്ങേറ്റം

india bat odi england

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ രണ്ട് പുതുമുഖങ്ങളുണ്ട്. ബറോഡ ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യയും കർണാടക താരം പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തി. ആഭ്യന്തര മത്സരങ്ങളിലെ പ്രകടനമാണ് ഇരു താരങ്ങൾക്കും ടീമിൽ അവസരം നൽകിയത്.

സൂര്യകുമാർ യാദവിനും ഋഷഭ് പന്തിനും അവസരം ലഭിച്ചില്ല. ലോകേഷ് രാഹുൽ ആണ് വിക്കറ്റ് കീപ്പർ. യുസ്‌വേന്ദ്ര ചഹാലിനു പകരം കുൽദീപ് യാദവ് ടീമിൽ ഇടം നേടി. ശർദ്ദുൽ താക്കൂർ, ഭുവനേശ്വർ കുമാർ എന്നിവരാണ് പ്രസിദ്ധിനെ കൂടാതെ മറ്റ് രണ്ട് പേസർമാർ.

ഇംഗ്ലണ്ടിൽ സാം ബില്ലിങ്സ്, ടോം കറൻ, സാം കറൻ എന്നിവർ കളിക്കും. മൊയീൻ അലിയും കളിക്കും. റീസെ ടോപ്‌ലെയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല.

Story Highlights- india will bat in first odi vs england

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top