Advertisement

സൗദിയുടെ രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

March 23, 2021
Google News 1 minute Read
saudi launched two satellites

സൗദിയുടെ രണ്ട് ഉപഗ്രഹങ്ങൾ ഇന്ന് വിക്ഷേപിച്ചു. ഖസാഖിസ്താനിൽ നിന്നാണ് ഷഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചത്. യുഎഇയുടെ ഒരു ഉപഗ്രഹവും ഇന്ന് വിക്ഷേപിച്ചു.

സൗദി തദ്ദേശീയമായി വികസിപ്പിച്ച ഷാഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ഇന്ന് രാവിലെയാണ് കസാകിസ്താനിലെ ബൈക്കന്നൂരിൽ നിന്നു വിജയകരമായി വിക്ഷേപിച്ചത്. റഷ്യയുടെ ‘സോയൂസ് 2’ റോക്കറ്റ് വഴിയായിരുന്നു ഉപഗ്രഹങ്ങളുടെ വിക്ഷേപണം. രണ്ട് ദിവസം മുമ്പ് വിക്ഷേപണം നടത്താനായിരുന്നു പദ്ധതിയെങ്കിലും സാങ്കേതിക തകരാർ കാരണമാണ് ഇന്നത്തേക്ക് മാറ്റിവച്ചത്.

സൗദിയുടെ രണ്ട് ഉപഗ്രഹങ്ങൾ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള 38 ഉപഗ്രഹങ്ങളാണ് റഷ്യൻ സ്‌പെയ്‌സ് ഏജൻസി വിക്ഷേപിച്ചത്. യുഎഇയുടെ നാനോമെട്രിക് എൻവിറോൺമെന്റ് സാറ്റലൈറ്റും ഈ കൂട്ടത്തിലുണ്ട്. കിങ് അബ്ദുൾ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്ക്‌നോളജിയാണ് സൗദിയുടെ പതിനേഴാമത് സാറ്റലൈറ്റ് ആയ ഷഹീൻ സാറ്റ് നിർമിച്ചത്.

97 സെന്റിമീറ്റർ നീളവും, 56 സെന്റീമീറ്റർ വീതിയും ഉയരവുമുള്ള ഷഹീൻ സാറ്റിന് 75 കിലോ ഭാരമുണ്ട്. സ്‌പെയ്‌സ് ഫോട്ടോഗ്രാഫിയും നാവിക ഗതാഗതത്തിന്റെ നിരീക്ഷണവുമാണ് ഷഹീൻ സാറ്റിന്റെ പ്രധാന ദൗത്യം. ക്യൂബ് സാറ്റ് വികസിപ്പിച്ചത് കിങ് സഊദ് യൂണിവേഴ്‌സിറ്റിയാണ്. പത്ത് സെന്റീമീറ്റർ വീതം ചുറ്റളവുള്ള ക്യൂബ് ആകൃതിയിലാണ് ക്യൂബ് സാറ്റ്. 1 കിലോയാണ് ഭാരം. വിദ്യാഭ്യാസ പഠന ഗവേഷണ ലക്ഷ്യങ്ങളോടെയാണ് ക്യൂബ് സാറ്റ് നിർമിച്ചത്.

Story Highlights- saudi launched two satellites

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here