സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എതിരായ സ്വപ്‌നയുടെ രഹസ്യമൊഴി പുറത്ത്; സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എതിരായ സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു നീക്കം. സൗജന്യ ഭൂമിക്കായി ഷാര്‍ജാ ഭരണാധികാരിയോട് ചര്‍ച്ച നടത്തിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഡോളര്‍ കടത്ത് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന് സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി സൗജന്യഭൂമി ലഭിക്കാനായി ഷാര്‍ജാ ഭരണാധികാരിയുമായി തിരുവനന്തപുരം ലീലാ പാലസ് ഹോട്ടലില്‍ ചര്‍ച്ച നടത്തി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളജില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നും മൊഴിയില്‍ പറയുന്നു. ഹൈക്കോടതിയിലാണ് ഇഡി രഹസ്യമൊഴി സമര്‍പ്പിച്ചിരിക്കുന്നത്.
Story Highlights- speaker p sreeramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here