വോട്ടര്‍പട്ടികയില്‍ തിരിമറി; പ്രതിപക്ഷ നേതാവ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

വോട്ടര്‍പട്ടികയിലെ തിരിമറി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയിലുള്ള വ്യക്തിക്ക് മറ്റൊരാളുടെ പേരും മേല്‍വിലാസവും ചേര്‍ത്തിരിക്കുന്നുവെന്നാണ് പരാതി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡിലാണ് ക്രമക്കേട്. ഇത്തരത്തിലുള്ള വ്യാജ വോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തിര നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ അറിയിച്ചിരുന്നു. ആദ്യം ലഭിച്ച അഞ്ച് മണ്ഡലങ്ങളിലെ പരാതികളില്‍ ഒരു പരിധിവരെ ശരിയുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു.
പരാതി ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചു. കൊവിഡ് ആയതിനാല്‍ അപേക്ഷകള്‍ നേരിട്ട് പരിശോധിച്ചിട്ടില്ല. ഓണ്‍ലൈനായാണ് അപേക്ഷകള്‍ വന്നത്. പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂര്‍ണമായും ഒഴിവാക്കാനാകില്ല. കൂടുതല്‍ പേര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ നടപടിയുണ്ടാകും. പരാതിയില്ലെങ്കിലും ഇരട്ട വോട്ട് നടക്കില്ലായിരുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു.
Story Highlights- Voter list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here