ഐഎസ്എഫിനോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് അനുചിതമായ നിലപാടെന്ന് പാര്‍ട്ടി നേതാവ് അബ്ബാസ് സിദ്ധീഖി

ബംഗാള്‍ സംയുക്ത മോര്‍ച്ചയിലെ ഭിന്നത വെളിപ്പെടുത്തി ഐഎസ്എഫ് അധ്യക്ഷന്‍ അബ്ബാസ് സിദ്ധിഖി. സംയുക്ത മോര്‍ച്ചയുടെ ഭാഗമായ ഐഎസ്എഫിനോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ഉചിതമല്ലാത്ത നിലപാടാണെന്ന് അബ്ബാസ് സിദ്ധിഖി ട്വന്റിഫോറിനോട് പറഞ്ഞു. ഐഎസ്എഫ് വര്‍ഗീയ കക്ഷിയാണെന്ന വിമര്‍ശനം തത്പര കക്ഷികളുടെ വാസ്തവവിരുദ്ധ പ്രചാരണമാണെന്നും സിദ്ധിഖി അവകാശപ്പെട്ടു.
പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന മിക്ക മണ്ഡലങ്ങളിലും സംയുക്ത മോര്‍ച്ചയുടെ കൊടിതോരണങ്ങള്‍ ഉയര്‍ത്തുന്നത് ഐഎസ്എഫ് പ്രവര്‍ത്തകരാണ്. സമീപദിവസങ്ങളില്‍ പൂര്‍ണമായും സിപിഐഎമ്മിന്റെയും ഐഎസ്എഫിന്റെയും പതാകകള്‍ മാത്രമേ ഇവര്‍ ഉയര്‍ത്തുന്നുള്ളു. പ്രതീക്ഷിച്ചത് പോലെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടാകാത്തതിലാണ് ഐഎഫ്എഫിന്റെ അതൃപ്തി. കോണ്‍ഗ്രസ് ഐഎസ്എഫുമായി സഖ്യമില്ലെന്ന് ആവര്‍ത്തിക്കുന്നത് തങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും അബ്ബാസ് സിദ്ധിഖി.
Read Also : എലത്തൂര്‍ പ്രശ്‌ന പരിഹാരത്തിന് യോഗം വിളിച്ച് ചേര്‍ത്ത് കോണ്‍ഗ്രസ്
സംയുക്ത മോര്‍ച്ച ഒരുമിച്ച് നിന്നാല്‍ ഇത്തവണ അധികാരത്തില്‍ എത്താം എന്നാണ് അബ്ബാസ് സിദ്ധിഖിയുടെ നിലപാട്. ബംഗാളില്‍ ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും എതിരായി അത്ര ശക്തമായ ജനവികാരം ഉണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സംയുക്ത മോര്‍ച്ചയ്ക്ക് വേണ്ടി പ്രചാരണങ്ങളില്‍ സജീവമാണ് അബ്ബാസ് സിദ്ധിഖി. നന്ദിഗ്രാം അടക്കമുള്ള മേഖലകളില്‍ സിദ്ധിഖി അടുത്ത ദിവസം റോഡ് ഷോ നടത്തും.
Story Highlights- west bengal, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here