എയിംസിൽ അതിക്രമം നടത്തിയെന്ന കേസ്; സോംനാഥ് ഭാരതിയുടെ ശിക്ഷ സ്റ്റേ ചെയ്തു

ഡൽഹി എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിയുടെ ശിക്ഷ സ്റ്റേ ചെയ്തു. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി.
വിചാരണക്കോടതി വിധിച്ച രണ്ട് വർഷം തടവുശിക്ഷ ഇന്നലെ ഡൽഹിയിലെ പ്രത്യേക കോടതി ശരിവച്ചിരുന്നു. തടവിന് പുറമേ സോംനാഥിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെ വിധിച്ചിരുന്നു.
2016 സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോംനാഥ് ഭാരതിയും മുന്നൂറോളം പേരടങ്ങിയ ജനക്കൂട്ടവും എയിംസിന്റെ മതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തുവെന്നായിരുന്നു ആരോപണം.
Story Highlights- Somnath bharati, AAP, AIIMS
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here