ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും അന്തരിച്ചു

ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും അന്തരിച്ചു. 75 വയസായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. ദുബായ് ഭരണാധികാരിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്.

ഇന്ന് രാവിലെ എട്ടുമണിയോടെ ട്വിറ്ററിലൂടെയാണ് മരണവിവരം ദുബായ് ഭരണാധികാരി പങ്കുവച്ചത്. യുഎഇയുടെ ആദ്യ ക്യാബിനറ്റ് നിലവില്‍ വന്നത് മുതല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും ആയിരുന്നു. രാജ്യത്തിന്റെ വികസനത്തില്‍ അനിഷേധ്യമായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.

Story Highlights-Dubai’s deputy ruler Sheikh Hamdan bin Rashid dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top