തൃക്കരിപ്പൂരില്‍ ഇത്തവണയും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്

അമ്പത് വര്‍ഷമായി ഇടതിനെ മാത്രം തുണയ്ക്കുന്ന തൃക്കരിപ്പൂരില്‍ ഇത്തവണയും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കോട്ടകള്‍ പൊളിഞ്ഞു തുടങ്ങിയെന്നും അടിയൊഴുക്കുകള്‍ സംഭവിക്കുമെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കണക്കുകൂട്ടല്‍.

വികസന തുടര്‍ച്ചയ്ക്കാണ് സിറ്റിംഗ് എംഎല്‍എ വോട്ടു തേടുന്നത്. 1970 മുതലിങ്ങോട്ട് ചെങ്കൊടിയെ മാത്രം തുണച്ച തൃക്കരിപ്പൂരില്‍ അടിയൊഴുക്കുകള്‍ സംഭവിക്കുമെന്നത് കെട്ടുകഥയെന്നാണ് എം. രാജഗോപാലന്റെ പ്രതികരണം.

പാര്‍ട്ടികോട്ട പിടിച്ചെടുക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി. ജോസഫ്. കേരള കോണ്‍ഗ്രസിന് സംഘടനാ ശേഷി നന്നേ കുറഞ്ഞ മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ അതൃപ്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് ലീഡ് രണ്ടായിരത്തിനും താഴേക്ക് പോയതിലാണ് യുഡിഎഫ് പ്രതീക്ഷ. പരമാവധി വോട്ട് പിടിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി ടി.വി. ഷിബിന്‍ നടത്തുന്നത്.

Story Highlights- LDF – Thrikkarippur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top