Advertisement

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണം; ജുഡീഷ്യൽ അന്വേഷണത്തിന് സാധ്യത

March 24, 2021
Google News 1 minute Read

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തിൽ ജുഡീഷ്യൽ അനേഷണത്തിന് സാധ്യത. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നീക്കം. സംഭവത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടായാൽ തിരിച്ചടിക്ക് സാധ്യത എന്ന നിയമ വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.

വിഷയം സങ്കീർണമായി തുടരുമ്പോൾ കോടതികളുടെ ഇടപെടൽ സർക്കാരിന് അനുകൂലമാകില്ലെന്ന നിയമോപദേശമാണ് മഹാരാഷ്ട്ര സർക്കാരിന് മുന്നിലുള്ളത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജുഡീഷ്യൽ അന്വേഷണത്തിനുള്ള സാധ്യതകൾ തേടിയതായാണ് വിവരം. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും ജുഡീഷ്യൽ അന്വേഷണം. ഇക്കാര്യത്തിൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപനം ഉണ്ടാകും. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ ദേശ്മുഖിന് രാജിവയ്‌ക്കേണ്ടിവരും. ഇക്കാര്യത്തിൽ എൻ.സി.പിയുടെ നിലപാട് നിർണായകമാണ്.

അതേസമയം, സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിന് ആശ്വാസമാകുന്ന നിലപാടാണ് ഇന്ന് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിനോട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിംകോടതി നിർദ്ദേശിച്ചു. ബോംബെ ഹൈക്കോടതിയിൽ ഇന്നു തന്നെ ഹർജി ഫയൽ ചെയ്യുമെന്ന് പരംബീർ സിംഗിന്റെ അഭിഭാഷകൻ അറിയിച്ചു.

Story Highlights-maharashtra, anil deshmukh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here