മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അനില്‍ ദേശ്മുഖിനെതിരെയുള്ള അഴിമതി അടക്കം ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് പരംബീര്‍ സിംഗിന്റെ ആവശ്യം. മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും ആവശ്യമുണ്ട്. അതേസമയം, അനില്‍ ദേശ്മുഖിനെതിരെയും പരംബീര്‍ സിംഗിനെതിരെയും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് പരാതിക്കാരിയായ ജയശ്രീ ലക്ഷ്മണ്‍റാവു പാട്ടീല്‍ ഇന്ന് ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടേക്കും.
Story Highlights- Maharashtra Home Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here