‘കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവർത്തകർ’; വെളിപ്പെടുത്തലുമായി റെയിൽവേ പൊലീസ് സൂപ്രണ്ട്

ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി റെയിൽവേ പൊലീസ് സൂപ്രണ്ട്. ആക്രമണത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഝാൻസി പൊലീസ് സൂപ്രണ്ട് ഖാൻ മൻസൂരി പറഞ്ഞു.

ഋഷികേശിൽ നിന്ന് പഠന ക്യാമ്പ് കഴിഞ്ഞ് വരികയായിരുന്ന എബിവിപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. കന്യാസ്ത്രീകൾക്കെതിരെ ഇവർ ഉന്നയിച്ച മതപരിവർത്തനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽവച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. മതംമാറ്റാൻ ശ്രമിച്ചെന്നാരോപിച്ച് മർദിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം.

Story Highlights-Nun, Attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top