ശബരിമല തെരഞ്ഞെടുപ്പില്‍ വിഷയമല്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ള

s ramachandran pillai

എന്‍എസ്എസ് പറയുന്നത് അവരുടെ നിലപാടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ട്വന്റിഫോറിനോട്. സര്‍ക്കാറിന് ആരുമായും പ്രശ്‌നങ്ങളില്ല, ആരുമായും ശത്രുതയില്ലെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ശബരിമല തെരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ല, അത് സുപ്രിംകോടതി പരിഗണനയിലാണ്. വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലവും വിഷയമായി മാറില്ലെന്ന് രാമചന്ദ്രന്‍ പിള്ള. ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും പറയുന്ന പോലെ പുതിയ നിയമത്തിനും പ്രസക്തിയില്ല. വിശാല ബെഞ്ചിന്റെ വിധി അനുസരിച്ച് വേണ്ടപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും രാമചന്ദ്രന്‍ പിള്ള.

സിപിഐഎം- ബിജെപി കൂട്ടുകെട്ടിനെയും അദ്ദേഹം തള്ളി. നേരത്തെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടക്കുന്നതായും എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജനം പ്രതികരിക്കുമെന്നും രാമചന്ദ്രന്‍ പിള്ള.

Story Highlights-s ramachandran pillai, sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top