ലോകത്തിലെ ഏറ്റവും സുന്ദരമായ ഫുട്‍ബോൾ മൈതാനം ‘ഹെന്നിംഗ്സ്വെയർ’

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായ നോർവേ സഞ്ചാരികൾക്കായി കരുതിവച്ചിരിക്കുന്ന കാഴ്ചകൾ നിരവധിയാണ്. ഏറെ പ്രശസ്തമായ കാഴ്ചകൾക്ക് പുറമെ ജനപ്രീതിയാർജ്ജിച്ചു വരുന്ന നിരവധി സഥലങ്ങളും ഇവിടെയുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഫുട്‍ബോൾ മൈതാനങ്ങളിൽ ഒന്നായ ഹെന്നിംഗ്സ്വെയർ സ്റ്റേഡിയം നോർവേയിലെ ഹെന്നിംഗ്സ്വെയർ എന്ന കുഞ്ഞു ദ്വീപുഗ്രാമത്തിലാണ്. മനോഹരമായ കൊടുമുടികളും പർവ്വതങ്ങളും തുറന്ന കടലും തീരങ്ങളും തുടങ്ങി അതിശയകരമായ കാഴ്ചകളാൽ ചുറ്റപ്പെട്ട ഒരു പാറക്കെട്ടിലാണ് ഈ മൈതാനം സ്ഥിതി ചെയ്യുന്നത്.

ഏകദേശം 500 ആളുകൾ മാത്രം താമസിക്കുന്ന ഗ്രാമമാണ് ഹെന്നിംഗ്സ്വെയർ. നോർഡ്‌ലാൻഡ് കൗണ്ടിയിലുള്ള വാഗൻ മുൻസിപ്പാലിറ്റിയിലാണ് സ്ഥതിചെയ്യുന്നത്. സ്വോൾവർ പട്ടണത്തിന് 20 കിലോമീറ്റർ തെക്കു പടിഞ്ഞാറായിട്ടാണ് ഈ ഗ്രാമം സ്ഥതിചെയ്യുന്നത്. വാഗന്റെ മറ്റു ഭാഗങ്ങളുമായി പാലങ്ങൾ വഴി ഈ പ്രദേശം ബന്ധിപ്പിച്ചിട്ടുണ്ട്. ലോഫോടെൻ ദ്വീപ സമൂഹത്തിലെ ഓസ്റ്റ്‌വാഗിയ എന്ന വലിയ ദ്വീപിന്റെ തെക്കൻ തീരത്ത് നിരവധി ചെറിയ ദ്വീപുകളിലായാണ് ഹെന്നിംഗ്സ്വെയർ ഗ്രാമം വ്യാപിച്ചുകിടക്കുന്നത്. ഹെയ്മിയ, ഹൈലാന്റ്സായ ദ്വീപുകളാണ് ഇവയിൽ പ്രധാനം. ഇതിൽ ഹൈലാന്റ്സായ ദ്വീപിന്റെ തെക്കേ അറ്റത്താണ് ഹെന്നിംഗ്സ്വെയർ സ്റ്റേഡിയം ഉള്ളത്.

പരുക്കൻ പാറകൾ നിരപ്പാക്കിയാണ് മൈതാനം ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ഭാഗത്തും ഒരുപോലെയല്ല ലെവൽ. കളിക്കുന്ന സമയത്ത് പന്ത് കടലിലേക്ക് പോകാതിരിക്കാനുള്ള പ്രത്യേക ക്രമീകരങ്ങളും ഉണ്ട്. പകൽ പോലും ആവശ്യമെങ്കിൽ വെളിച്ചം നൽകാനുള്ള അൾട്രോമോഡേൺ ലൈറ്റിങ് സിസ്റ്റവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രാജ്യാന്തര മത്സരങ്ങളൊന്നും ഇവിടെ നടക്കാറില്ല. താമസക്കാർ കുറവായതിനാൽ ചെറിയ മൈതാനങ്ങളിൽപ്പോലും കളി നടക്കുന്ന സമയത്ത് എല്ലാ കാഴ്ചക്കാരെയും ഉൾക്കൊള്ളാനാവുന്ന ശേഷി ഇതിനുണ്ടെന്ന് പറയാം.

ഡ്രോൺ ഉപയോഗിച്ചിട്ടുള്ള ഫോട്ടോഗ്രാഫിക്ക് പ്രചാരമേറിയതോടെയാണ് ഹെന്നിംഗ്സ്വെയർ ഫുട്ബോൾ സ്റ്റേഡിയം പ്രശസ്തമായത്. നിരവധി ആളുകൾ ഇതിന്റെ ആകാശകാഴ്ച സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Read Also : 8 പോലുള്ള നീന്തൽക്കുളം; മനുഷ്യൻ കൊത്തിയെടുത്തതല്ല, ഇത് പ്രകൃതിയുടെ സൃഷ്ടി

Story Highlights- The Most Impressive Football Ground Henningsvaer , Norway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top