Advertisement

8 പോലുള്ള നീന്തൽക്കുളം; മനുഷ്യൻ കൊത്തിയെടുത്തതല്ല, ഇത് പ്രകൃതിയുടെ സൃഷ്ടി

March 23, 2021
Google News 2 minutes Read

കാഴ്ചയിൽ അതിശയമുണർത്തുന്ന നിരവധി തടാകങ്ങൾ പ്രകൃതിയിലുണ്ട്. അങ്ങനെയൊരിടമാണ് ഫിഗർ എയ്റ്റ് പൂളുകൾ. ഇത് പ്രകൃതിദത്ത നീന്തൽ കുളങ്ങളാണ്. എട്ട് എന്ന അക്കത്തിന്റെ ആകൃതിയിലുള്ള ഈ നീന്തൽ കുളം ആരെയും അത്ഭുതപ്പെടുത്തും. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളാണ് ഈ പ്രകൃതിദത്ത നീന്തൽക്കുളം തേടിയെത്തുന്നത്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പഴയ ദേശീയ ഉദ്യാനമായ സിഡ്‌നിയിലെ റോയൽ നാഷണൽ പാർക്കിലാണ് ഈ മനോഹരകാഴ്ച . റോയൽ നാഷണൽ പാർക്കിലെ ബേണിംഗ് പാംസ് ബീച്ചിനരികിലാണ് ഫിഗർ എയ്റ്റ് പൂളുകൾ. ഈ സ്വിമ്മിങ് പൂളുകൾ ശക്തമായ തിരമാലകളാൽ രൂപപ്പെട്ടതാണ്. മനുഷ്യൻ കൊത്തിയെടുത്തതു പോലെയുള്ള ഈ നീന്തൽക്കുളം പ്രകൃതിയുടെ സൃഷ്ടിയാണ്.

രണ്ടു പേർക്ക് സുഗമായി ഇതിനുള്ളിൽ ഇറങ്ങാനാകും. ചെറുതാണെങ്കിലും ഈ കുളങ്ങൾ കാണാൻ വ്യത്യസ്തമാണ്. നീണ്ടു കിടക്കുന്ന കടൽത്തീര പാറക്കൂട്ടങ്ങളിൽ പലയിടത്തും ഇത്തരം എട്ട് ആകൃതിയിലുള്ള പൂളുകളുണ്ട്. ചിലത് ആഴമേറിയതാണെങ്കിൽ മറ്റുള്ളവ വലുപ്പത്തിൽ ചെറുതാണ്. ഇവിടുത്തെ മറ്റൊരു പ്രത്യേകത ഇപ്പോഴും ഇത്തരം കുളങ്ങൾ പ്രകൃതി സൃഷ്ടിക്കപ്പെടുന്നുണ്ടെന്നതാണ്.

മൂന്ന് മീറ്ററോളം നീളവും 3 മീറ്റർ ആഴവുമുള്ള ബിഗ് പൂൾ, എട്ട് എന്ന അക്കത്തിന്റെ ആകൃതിയിലാണ്. 2 മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിലൂടെ വേണം ഇവിടെ എത്തിച്ചേരാൻ.

Read Also :മനോഹരമായ ഭൂപ്രകൃതിയാൽ അലംകൃതം, കാഴ്‌ചയിൽ അത്യാകർഷണം ഉളവാക്കുന്ന ഏഴ് നിറത്തിലുള്ള മൺപാളികൾ

വേലിയേറ്റമില്ലാത്ത സമയങ്ങളിൽ മാത്രമേ ഈ കുളങ്ങളിൽ ഇറങ്ങാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം ശക്തമായ തിരമാലകൾ ഏതുസമയവും പാറക്കൂട്ടങ്ങളെ വന്ന് അലയടിച്ചുകൊണ്ടിരിക്കും. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ മരതക പച്ചനിർമാർന്ന ഈ കുളങ്ങൾ കൂടുതൽ മനോഹരമായി കാണാം.

Story Highlights- Figure 8 Pools Sydney, Australia Royal National Park

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here