രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് അര ലക്ഷത്തിലേറെ പേർക്ക്; കൊവിഡ് സാഹചര്യം വീണ്ടും രൂക്ഷമാകുന്നു

covid 19 coronavirus ernakulam

രാജ്യത്തെ കൊവിഡ് സാഹചര്യം വീണ്ടും രൂക്ഷമാകുന്നു. ഒരു ദിവസത്തിനിടെ 53,476 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. അഞ്ച് മാസത്തിത്തിനിടെ ആദ്യമായാണ് ഇത്രയധികം ആളുകൾക്ക് രോഗബാധ ഉണ്ടാകുന്നത .

കഴിഞ്ഞ 24 മണിക്കൂറിനിടെ 251 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 160692 ആയി. 395192 പേരാണ് ചികിത്സയിലുള്ളത്.

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. രാത്രികാല കർഫ്യൂ മുതൽ ആൾക്കൂട്ട നിയന്ത്രണത്തിനായി വഴികൾ തേടുകയാണ് ഭരണകൂടം. പൊതുസ്ഥലങ്ങളിലുള്ള ഹോളി ആഘോഷങ്ങൾക്ക് നിരവധി സംസ്ഥാനങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് നിരോധനം ഏർപ്പെടുത്തിയത്.

Story Highlights- 53476 confirmed covid in 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top