കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസ് : പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും

ED seize more asset linked with Kuwait nursing recruitment

കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസ് പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും. മാത്യു ഇന്റർനാഷണൽ ഉടമ പി ജെ മാത്യു, സെലിൻ,തോമസ് മാത്യു എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടുക. 150 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനാണ് ഇ. ഡിയുടെ നീക്കം. നിലവിൽ ഏഴര കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.

കൺസൾട്ടൻസി ഫീസിനത്തിൽ ഒരാളിൽ നിന്ന് ഈടാക്കാവുന്ന 19,500 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഏജൻസികൾ ഈടാക്കിയെന്നതാണ് കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസ്. റിക്രൂട്ട്‌മെന്റിലൂടെ ശേഖരിച്ച 205 കോടിയോളം രൂപ ഹവാലയായി കുവൈറ്റിൽ എത്തിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിച്ചത്. 400 നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനാണ് സ്ഥാപനത്തിന് കരാറുണ്ടായിരുന്നത്.

Story Highlights- Kuwait nursing recruitment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top