കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന

കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന. കിഫ്ബി രേഖകള്‍ ആദായ നികുതി വകുപ്പിന് കൈമാറി. ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. ഇപ്പോഴും പരിശോധന തുടരുകയാണെന്നും വിവരം.
ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചന്ദ്രബാബു. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്നും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Read Also : കിഫ്ബി മോഡൽ കേന്ദ്രത്തിലും; നിയമ നിർമാണ നടപടികൾക്ക് ഇന്ന് തുടക്കം
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. പദ്ധതികളുടെ വിശദാംശങ്ങള്‍ ഈ മാസം 25 മുന്‍പ് നല്‍കണമെന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ് അധികൃതര്‍ കിഫ്ബിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Story Highlights-kiifb, income tax department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here