വേറിട്ട ലുക്കുമായി നിമിഷ സജയൻ, മാലിക്കിന്റെ പുതിയ പോസ്റ്റർ

ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകൾ നേരത്തെതന്നെ താരങ്ങൾ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയിലെ നിമിഷ സജയന്റെ ‌വേറിട്ട ലുക്കാണ് ചർച്ചയാകുന്നത്. നിമിഷ സജയനൊപ്പം ഫോട്ടോയിൽ ഫഹദും ഉണ്ട്. ഇതുവരെ കാണാത്ത ലുക്കിലാണ് നിമിഷ സജയൻ പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമ്മന്റുകളുമായി രംഗത്ത് എത്തിയത്.

ചിത്രം കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കിയുള്ളതാണ്. താരങ്ങൾ തന്നെയാണ് ഫോട്ടോ ഷെയർ ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥയും മഹേഷ് നാരായണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് വൈകിയിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മേയ് 13 ന് ചിത്രം തിയറ്ററുകളിലെത്തും.

Read Also : ഇതാണ് ചതുര്‍മുഖത്തിലെ ആ നാലാം മുഖം; സസ്‌പെന്‍സ് പുറത്തുവിട്ട് മഞ്ജു വാര്യര്‍

Story Highlights- Malik Malayalam movie Poster , Nimisha Sajayan New Look

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top