ഇതാണ് ചതുര്‍മുഖത്തിലെ ആ നാലാം മുഖം; സസ്‌പെന്‍സ് പുറത്തുവിട്ട് മഞ്ജു വാര്യര്‍

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന വര്‍ണനയോടെ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രമാണ് ചതുര്‍മുഖം. മഞ്ജു വാര്യര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരും പ്രധാന കഥപാത്രങ്ങളായെത്തുന്നുണ്ട് ചിത്രത്തില്‍. എന്നാല്‍ ഈ മൂന്ന് മുഖങ്ങള്‍ക്ക് പുറമെ നാലാമതായി മറ്റൊരു മുഖം കൂടിയുണ്ട്.
ആ മുഖത്തെക്കുറിച്ചുള്ള സസ്‌പെന്‍സ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്‌പെഷ്യല്‍ വിഡിയോയിലൂടെയാണ് നാലാമത്തെ മുഖത്തെ പരിചയപ്പെടുത്തിയത്. മഞ്ജു വാര്യര്‍ ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു സ്മാര്‍ട് ഫോണാണ് നാലാമത്തെ മുഖം. ചിത്രത്തിനുവേണ്ടി തയാറാക്കിയ സ്‌പെഷ്യല്‍ റിങ്‌ടോണിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.
രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറര്‍. കാഴ്ചക്കാരില്‍ ഭയം ഉണ്ടാക്കുവാന്‍ സയന്‍സിന്റേയും സാങ്കേതിക വിദ്യയുടേയുമെല്ലാം സഹായം പ്രയോജനപ്പെടുത്തുന്നു ടെക്നോ ഹൊറര്‍ ചിത്രങ്ങളില്‍.
തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിയ്ക്കുന്നത്. ആന്റണി എന്ന കഥാപാത്രമായി സണ്ണി വെയ്നും എത്തുന്നു. ക്ലെമന്റ് എന്നാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇവരെ കൂടാതെ നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്രീകാന്ത് മുരളി, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Story highlights: Intriguing fourth face of Chathur Mukham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here