മുന്നണി മാറിയത് വിജയത്തെ ബാധിക്കില്ല: മാണി സി കാപ്പൻ

മുന്നണി മാറിയതൊന്നും വിജയത്തെ ബാധിക്കില്ലെന്ന് പാലയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. താൻ മുന്നണി മാറിയ സാഹചര്യം പാലയിലെ ജനങ്ങൾക്കറിയാം. നേരിട്ട് ജയിക്കാൻ കഴിയാത്തതു കൊണ്ട് എൽഡിഎഫ് തനിക്കെതിരെ അപരൻമാരെ രംഗത്ത് ഇറക്കിയിരിക്കുകയാണെന്നും മാണി സി കാപ്പൻ ട്വന്റിഫോറിനോട് പ്രതികരിച്ചു.
സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അവസരവാദികൾക്ക് ജനം മറുപടി നൽകും. ഉപതെരഞ്ഞെടുപ്പിൽ പാലയിൽ വിജയച്ചത് ഇടതു മുന്നണിയുടെ മികവു കൊണ്ടാണന്നും പാലയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Story Highlights- mani c kappan confident in pala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here