കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ല: മുഖ്യമന്ത്രിയോട് സുകുമാരന്‍ നായര്‍

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് ആരോടും ശത്രുതയില്ല, കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ല. മന്നം ജയന്തി പൊതുഅവധിയാക്കുന്നത് ഗൗരവതരമായി പരിഗണിച്ചിരുന്നുവെന്ന് പറയുന്നത് പൊള്ളത്തരമെന്നും എന്‍എസ്എസ്. 2017ലും 2018ലും ഇതിനായി രണ്ട് നിവേദനങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. രണ്ടിനും സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

Read Also : സുകുമാരന്‍ നായര്‍ നിഴല്‍യുദ്ധം നിര്‍ത്തണമെന്ന് കോടിയേരി

മുന്നാക്ക സമുദായ പട്ടിക പുറത്തിറക്കാത്തത് പെരുമാറ്റച്ചട്ടം മൂലമെന്നത് വസ്തുതാ വിരുദ്ധമാണ്. പത്ത് മാസം മുന്‍പ് തന്നെ മുന്നാക്ക സമുദായ പട്ടിക ഉള്‍പ്പെടുന്ന മുന്നാക്ക സമുദായ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഹൈക്കോടതി ഇപ്പോള്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്‍എസ്എസ് നല്‍കിയ ഉപഹര്‍ജിയിലാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Story Highlights- pinarayi vijayan, sukumaran nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top