ഷില്ലോങ് ടൈംസ് എഡിറ്റര്‍ക്ക് എതിരായ എഫ്‌ഐആര്‍ റദ്ദാക്കി സുപ്രിം കോടതി

ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ഷില്ലോങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രിം കോടതി റദ്ദാക്കി. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

മേഘാലയയിലെ ഗോത്ര വിഭാഗത്തില്‍ അല്ലാത്ത ആണ്‍ക്കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവങ്ങളെ അപലപിച്ചുള്ള പട്രീഷ്യ മുഖിമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കലാപത്തിനുള്ള ആഹ്വാനമാണെന്ന് ആരോപിച്ചാണ് കേസെടുത്തിരുന്നത്. മേഘാലയ ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പട്രീഷ്യയുടെ ഹര്‍ജി തള്ളിയിരുന്നു. മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് പട്രീഷ്യയ്ക്ക് വേണ്ടി ഹാജരായത്. ഒരു സമുദായത്തിന്‍റെയും വികാരത്തെ പട്രീഷ്യ ഫേസ്ബുക്ക് പോസ്റ്റ് വഴി വേദനപ്പിച്ചില്ലെന്ന് അഭിഭാഷക കോടതിയില്‍ വ്യക്തമാക്കി.

Story Highlights-supreme court, journalist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top