Advertisement

ഇ.ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ

March 26, 2021
Google News 1 minute Read

കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവ് ഇറക്കാനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് മേൽ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം അന്വേഷിക്കും. സ്വപ്‌നയുടെ ശബ്ദരേഖയും ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരും. ജസ്റ്റിസ് വി. കെ മോഹനനായിരിക്കും അന്വേഷണ കമ്മീഷൻ.

സ്വർണക്കടത്ത് കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ഇ.ഡി ശ്രമിച്ചുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ നിർബന്ധിച്ചുവെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇ.ഡിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Story Highlights- Pinarayi vijayan, Enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here