സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

cpim state secretariat meeting today

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ പ്രവർത്തനം വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.

ഓരോ മണ്ഡലത്തിലേയും വിജയസാധ്യതയും പ്രവർത്തനങ്ങളിലെ പോരായ്മയും സെക്രട്ടേറിയറ്റ് വിലയിരുത്തും. സർക്കാരിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ചർച്ചയാകും.

ആഴക്കടൽ മത്സ്യബന്ധന വിവാദം സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സെക്രട്ടേറിയറ്റ് ചേരുന്നത്. കിറ്റ് വിവാദം അനുകൂലമാക്കി മാറ്റിയെടുക്കുന്നതിനുള്ള തന്ത്രങ്ങൾക്കും രൂപം നൽകും.

മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കും.

Story Highlights- cpim state secretariat meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top