സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാനായി പുനര്‍നിയമിച്ച നടപടി; ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ വിധി ഇന്ന്

സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാനായി പുനര്‍നിയമിച്ച നടപടിയില്‍ സുപ്രിം കോടതി ഉത്തരവ് ഇന്ന്. ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി.) ഉത്തരവ് ചോദ്യം ചെയ്ത് ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി പറയുക. ടാറ്റ സണ്‍സിനെ പബ്ലിക് കമ്പനിയില്‍ നിന്ന് പ്രൈവറ്റ് കമ്പനിയാക്കി മാറ്റിയത് നിയമ വിരുദ്ധമാണെന്നും എന്‍.സി.എല്‍.എ.ടി. ഉത്തരവിട്ടിരുന്നു.
ടാറ്റ സണ്‍സ് രണ്ട് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.സി.എല്‍.എ.ടി. ഉത്തരവെന്നായിരുന്നു ഹര്‍ജിയിലെ രത്തന്‍ ടാറ്റയുടെ വാദം. സൈറസ് മിസ്ത്രിയുടെ നിയമനം പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. തികച്ചും പ്രൊഫഷണല്‍ മികവു പരിഗണിച്ചു മാത്രമായിരുന്നു. എസ്.പി. ഗ്രൂപ്പിന്റെ പ്രതിനിധിയായല്ല അദ്ദേഹം ആ സ്ഥാനത്തെത്തിയതെന്നും രത്തന്‍ ടാറ്റ സുപ്രിം കോടതിയില്‍ വാദിച്ചിരുന്നു.
ടാറ്റയും ജാപ്പനീസ് കമ്പനിയായ ഡോകോമോയും തമ്മിലുള്ള ഇടപാടില്‍ ആര്‍ബിട്രേഷന്‍ ഉത്തരവ് പാലിക്കാതിരുന്നതുള്‍പ്പെടെയുള്ള കാരണങ്ങളാണ് മിസ്ത്രിയെ മാറ്റിയതിനായി പറഞ്ഞിരിക്കുന്നത്. ടാറ്റയും ഡോകോമോയുമായുള്ള മുന്‍കരാറിന്റെ ലംഘനമായിരുന്നു ഇത്. കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തിനും നയത്തിനും എതിരാണിതെന്നും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിക്കുക.
Story Highlights- supreme court, ratan tata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here