രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിലെ, രാം ചരണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിലെ രാം ചരൺ അവതരിപ്പിക്കുന്ന അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാം ചരണിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർ.ആർ.ആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവരുടെയും ആദ്യത്തെ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണിത്.

ചിത്രത്തിൽ കൊമുരു ഭീം എന്ന കഥാപാത്രമായി ജൂനിയർ എൻ.ടി.ആർ എത്തുമ്പോൾ സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും ചേർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. കൊമുരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം.

450 കോടി മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ, ഡൂഡി, റേ സ്റ്റീവൻ സൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.ഡി വി ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ.കെ സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം എം എം കീരവാണി.

Story Highlights- New poster of Ram Charan as Alluri Sitarama Raju from ‘RRR’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top