പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് സ്റ്റേ ഇല്ല

raise pension age ; Supreme Court notice to state government

പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഇടക്കാല സ്റ്റേ വേണമെന്ന അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സന്നദ്ധസംഘടനയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളി.

2018ൽ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടസങ്ങളില്ലാതെ തുടരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ സ്റ്റേ ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പലതവണ ബോണ്ടുകൾ ഇറക്കി. എന്നാൽ, തെരഞ്ഞെടുപ്പുകളെ പ്രതികൂലമായി ബാധിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരളം അടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ ഒന്നിന് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മിച്ചതോടെ, ബോണ്ടുകൾ ഇറക്കാൻ കേന്ദ്രസർക്കാരിന് ഇനി തടസമില്ല.

Story Highlights- Electoral bond, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top