പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിലേക്ക്

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിലേക്ക് തിരിക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും, പ്രസിഡന്റ് മദ് അബ്ദുൾ ഹമീദുമായും കൂടിക്കാഴ്ച നടക്കും. കൂടിക്കാഴ്ചയിൽ ഇന്ത്യ ബംഗ്ലാദേശ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി വിവിധ കരാറുകളിലും പ്രധാനമന്ത്രി ഒപ്പുവയ്ക്കും.
ആദ്യ ദിനം ബംഗ്ലാദേശിൽ എത്തുന്ന നരേന്ദ്ര മോദി ശ്രീ ശ്രീ ഹരിചന്ദ് ക്ഷേത്രത്തിൽ എത്തി മത്വ സമുദായത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ശേഷം മത്വ സമുദായത്തിന്റെ സ്ഥാപകൻ ഹരിചന്ദ് ഠാക്കൂറുമായി വസതിയിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് ജഷോരേശ്വരി കാളി ക്ഷേത്രത്തിൽ ദർശനം നടത്തും.
സമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രതിനിധികളുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഗോപാൽഗഞ്ച് ജില്ലയിലെ തുംഗിപരയിൽ സ്ഥാപിച്ചിട്ടുള്ള ഷെയ്ഖ് മുജീബുർ റഹ്മാന്റെ ശവകുടീരം സന്ദർശിക്കും. ബംഗ്ലാദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച നടക്കുന്ന ആഘോഷ പരിപാടികളിലും നരേന്ദ്ര മോദി പങ്കെടുക്കും.
Story Highlights- pm narendra modi , Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here