കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: തിരുഹൃദയ സഭ പരാതി നൽകി

കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ തിരുഹൃദയ സഭ പരാതി നൽകി. ഝാൻസി റെയിൽവേ പൊലീസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, വനിത കമ്മീഷൻ എന്നിവർക്കാണ് പരാതി നൽകിയത്. കന്യസ്ത്രീകളുടെ മൊഴി റെയിൽവേ പൊലീസ് രേഖപ്പെടുത്തി.

ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകൾ ആക്രമണത്തിനിരയായ സംഭവത്തിൽ,
ഔദ്യോഗികമായി പരാതി ലഭിക്കാത്തത്തിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് തിരുഹൃദയസഭ പരാതി നൽകിയത്. അധിക്ഷേപത്തിനിരയായ കന്യാസ്ത്രീകളുടെ മൊഴി റെയിൽവേ പൊലീസ് എസ്എസ്പി നേരിട്ട് രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിലൂടെയാണ് ഡൽഹിയിലും ഒഡീഷയിലുമുള്ള നാല് കന്യാസ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയത്.

സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് റെയിൽവേ പൊലീസ് ഡിഎസ്പി നയിം ഖാൻ മൻസൂരി അറിയിച്ചു. അന്വേഷണം നടത്തിവരികയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡിഎസ്പി അറിയിച്ചു. അതേസമയം, സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷക സിസ്റ്റർ ജെസി കുര്യനും മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.

Story Highlights- Nun, Attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top