ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമം; കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ ധനമന്ത്രി

കിഫ്ബിക്ക് എതിരെയുള്ള കേന്ദ്ര ഏജന്‍സി അന്വേഷണങ്ങളെ ശുദ്ധ തെമ്മാടിത്തരമെന്ന് വിളിച്ച് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും എതിരെ കള്ളകേസുണ്ടാക്കാന്‍ നോക്കുന്ന ക്രമസമാധാന പ്രശ്‌നമാണിത്. ഡല്‍ഹിയില്‍ നിന്നാണ് ഇത് നിയന്ത്രിക്കുന്നത്. ആത്മാഭിമാനമുള്ള മലയാളികള്‍ ഇതിന് ഒപ്പം നില്‍ക്കില്ല. അതിനാലാണ് ഡല്‍ഹിയില്‍ നിന്നുള്ള രാഷ്ട്രീയ കളിയെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ധനകാര്യ സ്ഥാപനമെന്ന് അറിഞ്ഞുകൊണ്ട് നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്നും തോമസ് ഐസക് ആരോപിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ മുഖ്യമന്ത്രിയും രൂക്ഷമായി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് കിഫ്ബിയുടെ കഴുത്തില്‍ കുരുക്കിടുന്ന ആരാച്ചാര്‍ ആയി പ്രവര്‍ത്തിച്ചു. പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെ കേന്ദ്ര ഏജന്‍സികള്‍ നശീകരണപ്രവര്‍ത്തനം നടത്തുന്നുവെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
Read Also :സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഇഡിയുടെ നടപടി കേരളത്തില്‍ വിലപ്പോവില്ല: ധനമന്ത്രി
പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തിലെ ഉള്ളടക്കം നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കത്ത് ജനദ്രോഹ നടപടി ലക്ഷ്യം വച്ചുള്ളതാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വിഷു കിറ്റ് അനുവദിക്കരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരു ആവശ്യം. ഏപ്രില്‍ ആറിന് മുന്‍പ് ക്ഷേമ പെന്‍ഷന്‍ നല്‍കരുതെന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights- thomas issac, kiifb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here