സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഇഡിയുടെ നടപടി കേരളത്തില്‍ വിലപ്പോവില്ല: ധനമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഇഡിയുടെ നടപടി കേരളത്തില്‍ വിലപ്പോവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗുജറാത്തില്‍ ചെയ്യുന്നത് കേരളത്തില്‍ നടക്കില്ല. രാഷ്ട്രീയമാണ് ലക്ഷ്യമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇഡി ലാവ്‌ലിന്‍ കുത്തിപ്പൊക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

തികച്ചും തെറ്റായ നടപടി ക്രമമാണ് ഇഡിയുടേത്. ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാന്‍ ബാധ്യതയില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇഡിയെ പോലെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

Story Highlights – thomas isaac – enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top