Advertisement

ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ച് ചീഫ് ജസ്റ്റിസ്

March 27, 2021
Google News 0 minutes Read
s a bobde

ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഏകീകൃത സിവില്‍ കോഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ രാജ്യത്തെ ബുദ്ധിജീവികള്‍ ഗോവയിലെത്തണമെന്ന് എസ് എ ബോബ്‌ഡെ അഭ്യര്‍ത്ഥിച്ചു.

ഗോവയിലെ ഹൈക്കോടതി ബെഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഗോവയിലെ നീതിന്യായ സംവിധാനത്തിന്റെ പാരമ്പര്യത്തെയും എസ് എ ബോബ്‌ഡെ പ്രകീര്‍ത്തിച്ചു.

ഗോവയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും വിവാഹത്തിനും സ്വത്ത് ഭാഗംവയ്പിനും ഒരേ നിയമമാണുള്ളത്. ഇന്ത്യയില്‍ ഗോവയില്‍ മാത്രമാണ് ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡുള്ളത്. മതം പരിഗണിക്കാതെയുള്ള വ്യക്തിഗത നിയമങ്ങളാണ് ഇതിലുണ്ടാകുക.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here