‘അടുക്കാൻ പറ്റാത്ത അവതാരങ്ങൾ ഗൂഢാലോചന നടത്തി’; എൻ. പ്രശാന്തിനെ വിമർശിച്ച് മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ എൻ. പ്രശാന്ത് ഐഎഎസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ എൽഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചത്.

എല്ലാ ജാതിമത വിഭാഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചു. ഇതു കണ്ടപ്പോൾ വല്ലാത്ത പേടി കോൺഗ്രസിനും ലീഗിനും യുഡിഎഫിനുമുണ്ടായി. ഇതെല്ലാം മറികടക്കാൻ വലിയ ഗൂഢാലോചന അരങ്ങേറി. ഗൂഢാലോചനയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചില ആളുകൾ പങ്കെടുത്തു. അടുക്കാൻ പറ്റാത്ത പിൻതള്ളപ്പെട്ട അവതാരങ്ങൾ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights- Pinarayi vijayan, N Prashanth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top