രാജ്യത്ത് കൊവിഡ് കേസുകൾ 60,000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62, 258 പോസിറ്റീവ് കേസുകളും 291 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 94.85 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. അഞ്ച് മാസത്തിൽ ഇത് ആദ്യമായാണ് ഒരു ദിവസത്തെ രോഗബാധ 60,000നു മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 30നു ശേഷം റിപ്പോർട്ട് ചെയ്യുന്ന ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ നാളെമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. ഷോപ്പിംഗ് മാളുകൾ രാത്രി 8 മുതൽ രാവിലെ 7 മണി വരെ അടച്ചിടും. വിമാനയാത്രയ്ക്കിടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
Story Highlights- Covid cases have crossed 60,000 in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here