മഹാരാഷ്ട്രയില്‍ 35,726 പേര്‍ക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയില്‍ 35,726 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 166 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് മൂലം മഹാരാഷ്ട്രയില്‍ മരിച്ചവരുടെ ആകെ എണ്ണം 54,073 ആയി ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

14523 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2314579 ആയി. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 303475 പേരാണ്. സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത് 2673461 പേര്‍ക്കാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top