പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയായി

പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ത്യയും ബംഗ്ലാദേശും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊവിഡ് മഹാമാരിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം ആണ് ബംഗ്ലാദേശിലേത്. ബംഗ്ലാദേശ് വിമോചനത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ മോദി ജശോരേശ്വരി, ഒരകണ്ടി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയോടൊപ്പം ബംഗബന്ധു മൗസോളിയം സന്ദര്‍ശിച്ച മോദി ഷെയ്ഖ് മുജീബ് റഹ്മാന് ആദരം അര്‍പ്പിച്ചു. വികസനത്തിന്റെ ഉത്തമ മാതൃകയാണ് ബംഗ്ലാദേശ് കാഴ്ച വയ്ക്കുന്നത് എന്ന് മോദി പറഞ്ഞു.
Read Also : സർദാർ പട്ടേൽ സ്റ്റേഡിയം ഇനി മുതൽ നരേന്ദ്ര മോദി സ്‌റ്റേഡിയം
വ്യാപാരം, ഊര്‍ജം എന്നീ മേഖലകളിലായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അഞ്ച് ധാരണ പത്രങ്ങളില്‍ ഒപ്പുവച്ചു. 109 ആബുലന്‍സുകളും 1.2 മില്യണ്‍ കൊവിഡ് വാക്‌സിനും പ്രധാനമന്ത്രി ബംഗ്ലാദേശിന് സമ്മാനിച്ചു.
പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ധാക്കയില്‍ ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്തു. ധാക്കയില്‍ സുരക്ഷ ഒരുക്കാനായി ബോര്‍ഡര്‍ ഗാര്‍ഡുകളെ വിന്യസിച്ചിരിക്കുകയാണ്.
Story Highlights- narendra modi, bengladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here