ശബരിമല സ്ത്രീ പ്രവേശനം: എല്‍ഡിഎഫിനെയും യുഡിഎഫിനെയും കുറ്റപ്പെടുത്തി ജെ പി നദ്ദ

ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്തെറിയാനാണ് സിപിഐഎം ശ്രമിച്ചതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ക്ഷേത്ര ഭരണത്തിലെ രാഷ്ട്രീയ ഇടപെടല്‍ പൂര്‍ണമായി ഒഴിവാക്കുമെന്നും ജെ പി നദ്ദയുടെ വാഗ്ദാനം.
യുഡിഎഫും ഈ വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ചു. എന്‍ഡിഎ മാത്രമാണ് ഇതിനെ ചെറുക്കാന്‍ ശ്രമം നടത്തിയത്. അധികാരത്തില്‍ എത്തിയാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബിജെപി അധ്യക്ഷന്‍ തൊടുപുഴയില്‍ പറഞ്ഞു.
അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്നും സംസ്ഥാനത്തെ ഏതെങ്കിലും ഒരു മന്ത്രി അഭിപ്രായം പറഞ്ഞാല്‍ അത് ഇടതുപക്ഷത്തിന്റെ നിലപാട് ആകില്ലെന്നും സിപിഐ നേതാവ് ആനി രാജ വ്യക്തമാക്കി. സീതാറാം യെച്ചൂരിയും ഡി രാജയുമെല്ലാം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആവര്‍ത്തിച്ച് പറയുന്ന നിലപാട് ഒന്നുതന്നെയാണ്. അതില്‍ മാറ്റം വന്നിട്ടില്ല. ഇടതുപക്ഷ മുന്നണിയുടെ നിലപാടില്‍ മാറ്റമില്ല. ലിംഗ സമത്വം മതങ്ങളിലായാലും രാഷ്ട്രീയ പാര്‍ട്ടികളിലായാലും വേണമെന്നും ആനി രാജ ആലുവയില്‍ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here