തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് സ്മൃതി ഇറാനി: വിഡിയോ

Smriti Irani dance Coimbatore

തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് ബിജെപി എംപി സ്മൃതി ഇറാനി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സ്മൃതി ഇറാനി പ്രവർത്തകർക്കൊപ്പം പരമ്പരാഗത നൃത്തത്തിലും പങ്കാളി ആയത്. കോയമ്പത്തൂരിൽ ബിജെപി മഹിളാ മോർച്ച ദേശീയ പ്രസിഡൻ്റായ വാനതി ശ്രീനിവാസൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് സ്മൃതി ഇറാനി എത്തിയത്. പ്രവർത്തർക്കൊപ്പമുള്ള സ്മൃതിയുടെ നൃത്തത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഫെബ്രുവരിയിൽ, ബിജെപിയുടെ മോട്ടോർ സൈക്കിൾ റാലിയിൽ സ്മൃതി ഇറാനി സ്‌കൂട്ടർ ഓടിച്ചതും വൈറലായിരുന്നു. രാജ്‌നാഥ് സിംഗും, സ്മൃതി ഇറാനിയും പശ്ചിമ ബംഗാളിൽ നടത്തുന്ന തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാഗമായായിരുന്നു റാലി.

Story Highlights- Smriti Irani performs dance in Coimbatore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top