Advertisement

എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ സര്‍ക്കാര്‍ അന്വേഷണം സ്വര്‍ണക്കടത്ത് ചര്‍ച്ചയാവാതിരിക്കാന്‍: വി മുരളീധരന്‍

March 27, 2021
Google News 1 minute Read
v muraleedharan

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണക്കടത്ത് ചര്‍ച്ചയാകാതിരിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇനിയുള്ള പ്രചാരണ ദിവസങ്ങളില്‍ എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും പ്രതിരോധത്തിലായിരിക്കുകയാണെന്നും മുരളീധരന്‍. പ്രതിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ എല്ലാ വഴികളും ഉപയോഗിക്കുകയാണ്. എന്നാല്‍ അതിന് നിയമപരമായി സാധുതയുണ്ടോ എന്നത് അപ്രസക്തമാണ് മുരളീധരന്‍ പറഞ്ഞു. അതിനാലാണ് ക്രൈം ബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവുമെല്ലാം ഒന്നിന് പിറകെ ഒന്നായി വരുന്നത്.

Read Also : എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്‍

കള്ളവോട്ട് ആരോപണത്തിലും മുരളീധരന്‍ പ്രതികരിച്ചു. കള്ളവോട്ട് സിപിഐഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളില്‍ പുതിയ കാര്യമല്ലെന്ന് മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇ ഡിക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മാപ്പുസാക്ഷി സന്ദീപ് നായരുടെ വിവാദ മൊഴി അടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here