സ്ത്രീകളുടെ ക്ഷേമം മുഖ്യം; കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്മൃതി ഇറാനി

ദേശീയ മഹിളാ മോര്‍ച്ച അധ്യക്ഷ വാനതി ശ്രീനിവാസനും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും നേരിട്ട് ഏറ്റുമുട്ടുന്ന കോയമ്പത്തൂര്‍ സൗത്തില്‍ കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി പ്രചാരണ രംഗത്ത്. മണ്ഡലത്തിലൂടെ ഇരുചക്ര വാഹനമോടിച്ചും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തും സ്മൃതി തിളങ്ങി.
സ്ത്രീകളുടെ ക്ഷേമത്തിന് പ്രധാന്യം നല്‍കിയാണ് താന്‍ ജോലി ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. സാധാരണ കുടുംബങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മണ്ഡലത്തിലെ ഗുജറാത്തി സമൂഹത്തെയും അവര്‍ അഭിമുഖീകരിച്ചു. ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച് അയോധ്യയിലെ രാമക്ഷേത്രമെന്ന സ്വപ്‌നം നിങ്ങള്‍ സാക്ഷാത്കരിച്ചുവെന്നും അവര്‍ പറഞ്ഞു.
Read Also : ബിജെപിയുടെ മോട്ടോർ സൈക്കിൾ റാലിയിൽ സ്‌കൂട്ടറോടിച്ച് സ്മൃതി ഇറാനി
അതേസമയം ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന സ്മൃതി ഇറാനിയുടെ വിഡിയോ വൈറലാണ്. ഫെബ്രുവരിയില്‍ ബിജെപിയുടെ മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ സ്മൃതി ഇറാനി സ്‌കൂട്ടര്‍ ഓടിച്ചതും വൈറലായിരുന്നു. രാജ്‌നാഥ് സിംഗും സ്മൃതി ഇറാനിയും പശ്ചിമ ബംഗാളില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായായിരുന്നു റാലി.
Story Highlights- smriti irani, coimbatore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here