അനിൽ ദേശ്മുഖിനെതിരെ ജുഡീഷ്യൽ അന്വേഷണം

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ ജുഡീഷ്യൽ അന്വേഷണം. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരായ അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

മുൻ പൊലീസ് ഉദ്യോഗസ്ഥൻ പരംബീർ സിംഗ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പരംബീർ സിംഗിന്റെ ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അനിൽ ദേശ്മുഖ് പറഞ്ഞു. അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സത്യാവസ്ഥ ജനങ്ങൾ അറിയണമെന്നും അനിൽ ദേശ്മുഖ് പറഞ്ഞു.

ബാറുകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്നാണ് പരംബീർ സിംഗ് ആരോപിച്ചത്. എന്നാൽ ഈ ആരോപണം അനിൽ ദേശ്മുഖ് തള്ളിയിരുന്നു.

Story Highlights: Anil deshmukh, judicial inquiry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top