Advertisement

പാലക്കാട്ട് ജനവിധി സങ്കീര്‍ണം; പലയിടങ്ങളിലും മുന്നണികള്‍ ഒപ്പത്തിനൊപ്പമെന്ന് മെഗാ പ്രീപോള്‍ സര്‍വേ ഫലം

March 28, 2021
Google News 1 minute Read

പാലക്കാട് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവിട്ട് ട്വന്റിഫോര്‍. ആകെയുള്ള 12 മണ്ഡലങ്ങളില്‍ 8 എണ്ണം എല്‍ഡിഎഫും 4 എണ്ണം യുഡിഎഫും നേടുമെന്നാണ് പ്രവചനം.

തൃത്താല മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാമും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷും ഒപ്പത്തിനൊപ്പമാണ്. 44 ശതമാനം വോട്ടാണ് ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നത്. എന്‍ഡിഎയ്ക്ക് 12 ശതമാനം വോട്ടും ലഭിച്ചു.

പട്ടാമ്പി മണ്ഡലത്തില്‍ എല്‍ഡിഎഫ് സിറ്റിംഗ് എംഎല്‍എയായ മുഹമ്മദ് മുഹ്‌സിന്‍ തന്നെയാണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി റിയാസ് മുക്കോളി രണ്ടാം സ്ഥാനത്തുണ്ട്. ഇരുവരും തമ്മില്‍ നാല് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമേ പ്രവചിക്കുന്നുള്ളൂ.

ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടത് മുന്നണിയുടെ പി മമ്മിക്കുട്ടിക്ക് 46 ശതമാനം വോട്ടുണ്ട്. യുഡിഎഫിന്റെ ടി എച്ച് ഫിറോസ് ബാബു 40 ശതമാനം വോട്ട് നേടും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ക്ക് 14 ശതമാനം വോട്ട് കിട്ടുമെന്നും സര്‍വേ ഫലം.

Read Also :മലപ്പുറത്ത് മുൻതൂക്കമാർക്ക്? ട്വന്റിഫോർ കേരള മെഗാ പ്രീ പോൾ സർവേ

കോങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശാന്തകുമാരിയാണ് മുന്നില്‍. 43 ശതമാനം വോട്ടാണ് ഇവര്‍ക്ക് കിട്ടുകയെന്ന് സര്‍വേ പറയുന്നു. 41 ശതമാനം വോട്ട് യുഡിഎഫിന് ലഭിക്കും. എന്‍ഡിഎയ്ക്ക് 14 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനം.

ഒറ്റപ്പാലത്ത് എല്‍ഡിഎഫിന്റെ കെ പ്രേം കുമാറും യുഡിഎഫിന്റെ ഡോ. പി സരിനും 41 ശതമാനം വീതം വോട്ട് നേടി ഒപ്പമെത്തുമെന്നാണ് സര്‍വേ പറയുന്നത്. 18 ശതമാനം വോട്ട് എന്‍ഡിഎയ്ക്കും ലഭിക്കും.

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ എം ഷംസുദ്ധീന്‍ ആണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് യുഡിഎഫിന്റെ കെ പി സുരേഷ് രാജ് ആണ്.

മലമ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എന്‍ പ്രഭാകരന്‍ 39 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. 33 ശതമാനം വോട്ടുമായി എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ ഫലം.

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ ഷാഫി പറമ്പില്‍ വളരെ ചെറിയ വ്യത്യാസത്തിന് മുന്നില്‍ നില്‍ക്കുന്നു. 35 ശതമാനം വോട്ടാണ് ഷാഫി പറമ്പിലിന് അവിടെ ലഭിക്കുകയെന്നാണ് സര്‍വേ ഫലം. എന്‍ഡിഎയുടെ ഇ ശ്രീധരന് 33 ശതമാനം വോട്ടും എല്‍ഡിഎഫിന് 32 ശതമാം വോട്ടും ലഭിക്കുമെന്നും പ്രവചനം. കഴിഞ്ഞ പ്രാവശ്യം ശോഭ സുരേന്ദ്രന്‍ 40000ല്‍പരം വോട്ട് നേടിയ മണ്ഡലമാണ് പാലക്കാട്.

തരൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ പി പി സുമോദ് ജയിക്കുമെന്നാണ് പ്രവചനം. 48 ശതമാനം വോട്ട്. 40 ശതമാനം വോട്ട് യുഡിഎഫിന് ലഭിക്കും.

ചിറ്റൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ സുമേഷ് അച്യുതനും എല്‍ഡിഎഫ് കെ കൃഷ്ണന്‍ കുട്ടിയും ഒപ്പമെത്തുമെന്നാണ് പ്രവചനം. 44 ശതമാനമാണ് ഇരുവരുടെയും വോട്ട് ശതമാനം. എന്‍ഡിഎയ്ക്ക് 12 ശതമാനം വോട്ട് ലഭിക്കും.

നെന്മാറ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവാണ് മുന്നില്‍. 44 ശതമാനം വോട്ടാണ് ലഭിക്കുകയെന്നും സര്‍വേ. യുഡിഎഫിന്റെ സി എന്‍ വിജയകൃഷ്ണന് 40 ശതമാനം വോട്ട് കിട്ടും.

ആലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ ഡി പ്രസേനന്‍ സിറ്റിംഗ് എംഎല്‍എ തന്നെ വീണ്ടും വിജയിക്കുമെന്നും പ്രവചനം. കെ ഡി പ്രസേനന് 43 ശതമാനം വോട്ട് ലഭിക്കും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പാളയം പ്രദീപിന് 38 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

മലബാറിലെ ഉള്‍പ്പെടെ പ്രീപോള്‍ സര്‍വേ ഫലമാണ് ട്വന്റിഫോര്‍ ഇന്ന് പുറത്തുവിടുന്നത്. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ട്വന്റിഫോര്‍ സര്‍വേ തയാറാക്കിയിരിക്കുന്നത്. ശാസ്ത്രീയ രീതി ശാസ്ത്രത്തിലൂടെ 140 മണ്ഡലങ്ങളിലൂടെ ട്വന്റിഫോറിന്റെ പ്രതിനിധികള്‍ ശേഖരിച്ച വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 25ാം തിയതി വരെ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് പുറത്തുവിടുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here