Advertisement

മുസഫർ നഗർ കലാപം; ബിജെപി നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ അനുമതി

March 28, 2021
Google News 1 minute Read
withdraw criminal cases BJP

2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാറിന് കോടതി അനുമതി. മന്ത്രി സുരേഷ് റാണ, സംഗീത് സോം എംഎൽഎ, ഭർതേന്ദു സിങ് എംപി, വിഎച്ച്പി നേതാവ് സാധ്വി പ്രാചി എന്നിവർ ഉൾപ്പെടെ 12 ബിജെപി നേതാക്കൾക്കെതിരായ കേസുകളാണ് പിൻവലിക്കുന്നത്. സ്പെഷൽ കോടതി ജഡ്ജി റാം സുധ് സിങ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

2013 ആഗസ്റ്റ് അവസാനത്തോടെ മുസഫർ നഗറിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുത്ത ബിജെപി നേതാക്കൾ വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. നിരോധനാജ്ഞകൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥരെ ചുമതലകളിൽനിന്ന് പിന്തിരിപ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണമുയർന്നിരുന്നു.

Story Highlights- Permission to withdraw criminal cases against BJP leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here