സി.പി.ഐ.എം നേതാവിനെ കൊലപ്പെടുത്തിയ കേസ്; തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സിപിഐഎം നേതാവ് പ്രബിർ മഹാതോയെ കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഛത്രാധർ മഹാതോ അറസ്റ്റിൽ. എൻഐഎ സംഘമാണ് ഛത്രാധർ മഹാതോയെ കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജഗൽമഹൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സിപിഐഎം പ്രാദേശിക നേതാവ് പ്രബിർ മഹാതോയെ ഛത്രാധർ കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഐഎ മൂന്ന് തവണ ഛത്രാധറിന് സമൻസ് അയച്ചിരുന്നു. എന്നാൽ അന്വേഷണ ഏജൻസിക്ക് മുൻപാകെ ഹാജരാകാൻ ഛത്രാധർ തയ്യാറായില്ല. പല്ലുവേദയാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇത് സ്വീകരിച്ചില്ല. തുടർന്ന് എൻഐഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഛത്രാധറിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും, ഒട്ടേറെ സിപിഐഎം നേതാക്കളുടെ കൊലപാതകത്തിൽ പങ്കുള്ളതായും എൻഐഎ സംശയിക്കുന്നുണ്ട്.

Story Highlights: Trinamool congress, prabir mahato

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top